കെൽട്രോണിൽ അഡ്വാൻസ്ഡ് ജേണലിസം ആൻറ് മീഡിയ സ്ട്രാറ്റജി കോഴ്‌സ്

മാധ്യമപഠന കോഴ്‌സിലേക്ക് ഫീസ് ഇളവോടുകൂടി അപേക്ഷിക്കുവാനുള്ള അവസാന തിയതി 2024 ഡിസംബർ 7

Nov 27, 2024 - 19:13
Nov 27, 2024 - 19:15
 0  24
കെൽട്രോണിൽ അഡ്വാൻസ്ഡ് ജേണലിസം ആൻറ് മീഡിയ സ്ട്രാറ്റജി കോഴ്‌സ്

കേരള സർക്കാർ സ്ഥാപനമായ കെൽട്രോൺ നടത്തുന്ന ഒരുവർഷത്തെ മാധ്യമപഠന കോഴ്‌സിലേക്ക് ഫീസ് ഇളവോടുകൂടി അപേക്ഷിക്കുവാനുള്ള അവസാന തിയതി 2024 ഡിസംബർ 7 വരെ നീട്ടി. കോഴിക്കോട്, തിരുവനന്തപുരം കെൽട്രോൺ കേന്ദ്രങ്ങളിലെ പുതിയ ബാച്ചുകളിലേക്കാണ് ഇപ്പോൾ അപേക്ഷകൾ
ക്ഷണിക്കുന്നത്.
പ്രിൻറ്, ടെലിവിഷൻ, ഡിജിറ്റൽ മീഡിയ, ആർട്ടിഫിഷ്യൽ ഇന്റലിജിൻസ് തുടങ്ങിയവയിൽ അധിഷ്ഠിതമായ ജേണലിസം പരിശീലനം, ആങ്കറിങ്ങ്, വാർത്താ അവതരണം, വാർത്താ റിപ്പോർട്ടിങ്, എഡിറ്റോറിയൽ പ്രാക്ടീസ് പി. ആർ, അഡ്വെർടൈസിങ്, വീഡിയോഗ്രഫി, വീഡിയോ എഡിറ്റിംഗ് തുടങ്ങിയവയിൽ പരിശീലനം ഒരുക്കിയാണ് കോഴ്സ് രൂപകൽപന ചെയ്തിട്ടുള്ളത്. വിവിധ മാധ്യമസ്ഥാപനങ്ങളിൽ പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്മെൻറ് സപ്പോർട്ട് എന്നിവക്കുള്ള അവസരം കോഴ്സിൻറെ ഭാഗമായി വിദ്യാർത്ഥികൾക്ക് ലഭിക്കും.

ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ഇടുക്കി
വാര്‍ത്താക്കുറിപ്പ്
27 നവംബര്‍ 2024

What's Your Reaction?

like

dislike

love

funny

angry

sad

wow