01 രൂപ നോട്ടിനിന്ന് 106-ാം പിറന്നാൾ
1917 നവംബർ 30-നാണ് 1 രൂപ നോട്ട് ആദ്യമായി അവതരിപ്പിച്ചത്
1917 നവംബർ 30-നാണ് 1 രൂപ നോട്ട് ആദ്യമായി അവതരിപ്പിച്ചത്, എന്നാൽ 1926-ൽ അച്ചടി നിർത്തിവച്ചു. 1940-ൽ അച്ചടി പുനരാരംഭിക്കുകയും 1994 വരെ തുടരുകയും ചെയ്തുവെങ്കിലും ചെലവ് ചുരുക്കൽ നടപടികൾ മൂലം അച്ചടി വീണ്ടും നിർത്തി. 2015-ൽ രണ്ടാമതും അച്ചടി പുനരാരംഭിച്ചു.
പുതുതായി അച്ചടിച്ച നോട്ടുകൾ 2015 മാർച്ച് 5-ന് രാജസ്ഥാനിലെ ശ്രീനാഥ്ജി ക്ഷേത്രത്തിൽ വച്ച് ധനകാര്യ സെക്രട്ടറി രാജീവ് മെഹ്‌റിഷി ആദ്യമായി പുറത്തിറക്കി. 2020 ഫെബ്രുവരി 7-ലെ ഗസറ്റ് ഓഫ് ഇന്ത്യ-ലെ പ്രസിദ്ധീകരണം അനുസരിച്ച് ഈ നോട്ടുകൾ ഇഷ്യൂ ചെയ്യാൻ ആർബിഐ വീണ്ടും തീരുമാനിച്ചു.
ഇന്ത്യയിലെ മറ്റെല്ലാ കറൻസി നോട്ടുകളിലും റിസർവ് ബാങ്ക് ഗവർണറുടെ ഒപ്പ് രേഖപ്പെടുത്തുമ്പോൾ, ഒരു രൂപ നോട്ടിൽ ഇപ്പോഴും കേന്ദ്ര ധനകാര്യ സെക്രട്ടറിയുടെ ഒപ്പാണുള്ളത്. കാരണം ഒരു രൂപയുടെ നോട്ട് മാത്രം കേന്ദ്ര ധനമന്ത്രാലയമാണു പുറത്തിറക്കുന്നത് ഒരു രൂപയിലേറെ മൂല്യമുള്ള നോട്ടുകൾ അച്ചടിക്കാനുള്ള അധികാരമാണു റിസർവ് ബാങ്കിനുള്ളത്..
മറ്റു നോട്ടുകളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ എന്നു രേഖപ്പെടുത്തുന്ന സ്ഥാനത്ത്, ഒരു രൂപ നോട്ടിൽ ഗവൺമെന്റ് ഓഫ് ഇന്ത്യ എന്നു കാണാം. മറ്റു നോട്ടുകളിലുള്ള ‘I promise to pay’ എന്നു തുടങ്ങുന്ന സത്യവാങ്മൂലം ഈ നോട്ടിൽ ഇല്ല.
ഒരു നോട്ട് അച്ചടിക്കാൻ ഒരു രൂപയിലേറെ ചെലവു വന്നതോടെ 1994 ൽ രാജ്യത്ത് ഒരു രൂപ നോട്ടിന്റെ അച്ചടി നിർത്തിയിരുന്നു. പുതിയ സാങ്കേതികവിദ്യകളുടെ വരവോടെ അച്ചടിച്ചെലവു കുറഞ്ഞപ്പോൾ 2015ൽ അച്ചടി പുനരാരംഭിച്ചു. മഹാത്മാഗാന്ധിയുടെ ജന്മശതാബ്ദി വർഷമായ 1969ൽ പുറത്തിറങ്ങിയ ഒരു രൂപ നോട്ടിൽ അദ്ദേഹത്തിന്റെ ചിത്രമുണ്ടായിരുന്നു. ആദ്യമായും അവസാനമായും ഒരു വ്യക്തിയുടെ ചിത്രംഒരു രൂപ നോട്ടിൽ വന്നത് അന്നു മാത്രം.
അറിവുകൾ പരിമിതം തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക
What's Your Reaction?