സ്‌ട്രോക്ക് വരുമോ നേത്ര പരിശോധനയിലൂടെ അറിയാം
പക്ഷാഘാത സാധ്യത തിരിച്ചറിയാന്‍ നേത്രപരിശോധനയിലൂടെ കഴിയുമെന്ന് പഠനം. ഹാര്‍ട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലൂടെയാണ് കണ്ണിന്റെ സ്‌കാനിങ്ങിലൂടെ പക്ഷാഘാത സാധ്യത തിരിച്ചറിയുവാന്‍ കഴിയുമെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.
യു.കെ. ബയോബാങ്ക് പഠനത്തില്‍ 55 വയസ്സിനു മുകളില്‍ പ്രായമുള്ള 45,161 പേരുടെ വിവരങ്ങളാണ് ശേഖരിച്ച് പഠനവിധേയമാക്കിയത്. റെറ്റിനയിലെ രക്തക്കുഴലുകളുടെ ആകൃതിയും വലുപ്പവും മനസിലാക്കി സ്‌ട്രോക്കിന്റെ സാധ്യത കണ്ടെത്താമെന്നാണ് ഗവേഷകര്‍ പറയുന്നത്.
What's Your Reaction?