കോട്ടയം മുളക്കുളത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗിക്ക് ദാരുണാന്ത്യം
കോട്ടയത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗിക്ക് ദാരുണാന്ത്യം. കോട്ടയം മുളക്കുളത്താണ് സംഭവം. പോത്താനിക്കാട് സ്വദേശി ബിന്‍സണ്‍ (37) ആണ് മരിച്ചത്.
കോട്ടയത്ത് ആംബുലന്‍സ് മറിഞ്ഞ് രോഗിക്ക് ദാരുണാന്ത്യം. കോട്ടയം മുളക്കുളത്താണ് സംഭവം. പോത്താനിക്കാട് സ്വദേശി ബിന്‍സണ്‍ (37) ആണ് മരിച്ചത്.
വൈകിട്ട് ഏഴ് മണിയോടെയാണ് അപകടം. മഴയത്ത് നിയന്ത്രണം വിട്ട ആംബുലന്‍സ് റോഡില്‍ നിന്ന് തെന്നിമാറി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. വാഹനം പൂര്‍ണമായും തകര്‍ന്നു. ആംബുലന്‍സില്‍ ഉണ്ടായിരുന്ന നാല് പേര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
What's Your Reaction?