ഉന്നത വിദ്യാഭ്യാസ രംഗത്ത് ടാസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാർഹം: മന്ത്രി റോഷി അഗസ്റ്റിൻ

|

Jan 18, 2025 - 16:39
 0  1
ഉന്നത വിദ്യാഭ്യാസ രംഗത്ത് ടാസ്‌കിന്റെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാർഹം: മന്ത്രി റോഷി അഗസ്റ്റിൻ

ഉന്നത വിദ്യാഭ്യാസ രംഗത്ത് ട്രൈബല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാർഹമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു.  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാര്‍ലമെന്ററി അഫയേഴ്‌സിന്റെ സഹകരണത്തോടെ ട്രൈബല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജ്, ഇക്കണോമിക്‌സ് വിഭാഗം ജനാധിപത്യം, ഭരണഘടന, സമൂഹ്യ നീതി എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ഏകദിന ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.
മല അരയ മഹാസഭ പ്രസിഡന്റ് എം.കെ.സജി അധ്യക്ഷത വഹിച്ചു. പാര്‍ലമെന്റെറി കാര്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. രാജു നാരായണ സ്വാമി  മുഖ്യാതിഥിയായി. മല അരയ മഹാസഭ ജനറല്‍ സെക്രട്ടറി പി.കെ. സജീവ്  മുഖ്യപ്രഭാഷണം നടത്തി. ഡോ. എം.എച്ച്. ഇല്യാസ്, ഡോ. വിനീത് ആര്‍. എസ്., ഡോ. ആരതി പി.എം., ഡോ. ഗിരീഷ് കുമാര്‍ ആര്‍., ഡോ. ഷിബു പുത്തലത്ത്, ഡോ. അഭയചന്ദ്രന്‍ കെ. എന്നിവര്‍ വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടത്തി.വിവിധ സര്‍വകലാശാലകളില്‍നിന്നും കോളേജുകളില്‍നിന്നുമുള്ള അധ്യാപകരും ഗവേഷകരും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു.
ടാസ്‌ക് പ്രിന്‍സിപ്പാള്‍ കെ.രാജേഷ്,  സെമിനാര്‍ കോഓര്‍ഡിനേറ്റര്‍ ഡോ. സി ബി ബിനീഷ് എന്നിവർ സംസാരിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow