കുട്ടികളുടെ മറുപടിയില്‍ അഭിമാനമണിഞ്ഞ് സദസ്
കുട്ടികളില്‍ കരുണയും സഹാനഭൂതിയും വളര്‍ത്തുന്നതിനായി നടത്തിയ പാലിയേറ്റീവ് കെയര്‍ ദിനാചരണത്തിലാണ് കുട്ടികള്‍ സദസിനെ അഭീമാനത്തിലാഴ്ത്തിയത്. പാലിയേറ്റീവ് സേവത്തിന് ആരെങ്കിലും തയ്യാറാകുമോ എന്ന ചോദ്യത്തിന് , എല്ലാവരും തയ്യാറാണ് എന്ന മറുപടി ആയിരുന്നു കുട്ടികളില്‍ നിന്നും ഉണ്ടായത്. ക്ലാസുകള്‍ നയിച്ചിരുന്ന താലൂക്ക് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍ ഡോ. വി.കെ പ്രശാന്ത് എംഡിയുടെ ചോദ്യത്തിന് മറുപടിയായിരുന്നു ഇത്. നെടുംകണ്ടം കോപ്പറേറ്റീവ് കോളേജും സ്വരുമ ചാരിറ്റബിള്‍ സൊസെെറ്റിയും സംയുക്തമായിട്ടാണ് പാലിയേറ്റീവ് കെയര്‍ ദിനാചരണവും ബോധവല്‍ക്കരണ ക്ലാസും നടത്തിയത്.
What's Your Reaction?