പരുന്തുംപാറയിൽ മകരജ്യോതിദർശനത്തിന് ഒരുക്കമായി

Jan 13, 2025 - 14:28
 0  6
പരുന്തുംപാറയിൽ  മകരജ്യോതിദർശനത്തിന്  ഒരുക്കമായി

പീരുമേട് : പരുന്തുംപാറയിൽ മകരജ്യോതിദർശനത്തിനുള്ള ക്രമീകരണങ്ങൾ അവസാനഘട്ടത്തിൽ. പീരുമേട് പഞ്ചായത്തിന്റെ നേതൃത്വത്തിൽ സുരക്ഷ, അടിസ്ഥാനസൗകര്യങ്ങൾ അടക്കം ഒരുക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.

മുൻ വർഷങ്ങളിലേക്കാൾ കൂടുതൽ പേർ മകരജ്യോതി ദർശനത്തിന് പരുന്തുംപാറയിൽ എത്താൻ സാധ്യതയുണ്ടെന്ന നിഗമനത്തിലാണ് അധികൃതർ. ഇതിന്റെ അടിസ്ഥാനത്തിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പരുന്തുംപാറ ശുചീകരിച്ചു. ദേശീയപാതയിൽനിന്നുള്ള പ്രധാന കവാടമായ കല്ലാർ കവലയിൽ കമാനം സ്ഥാപിച്ചു. പരുന്തുംപാറയിലേക്കുള്ള വഴിയുടെ ഇരുവശങ്ങളും തെളിക്കുകയും കുഴി ഉള്ള സ്ഥലങ്ങൾ മണ്ണിട്ട് നികത്തുകയും ചെയ്തു. വഴിവിളക്കുകൾ പ്രവർത്തനസജ്ജമാക്കി. കൂടാതെ പരുന്തുംപാറയിലും പരിസരത്തും വെളിച്ച സംവിധാനവും ഒരുക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow