സി പി ഐ സമ്മേളനങ്ങൾക്ക് തുടക്കമായി.

Jan 10, 2025 - 20:06
 0  1
സി പി ഐ സമ്മേളനങ്ങൾക്ക് തുടക്കമായി.

സി പി ഐ 24-ാം പാർട്ടി കോൺഗ്രസിൻ്റെ മുന്നോടിയായി അണക്കര ലോക്കൽ കമ്മിറ്റിയുടെ കീഴിലുള്ള 7-ാം മൈൽ വനിത ബ്രാഞ്ച് സമ്മേളനം സഖാവ് കാനം രാജേന്ദ്രൻ നഗറിൽ നടന്നു. CPI ഇടുക്കി ജില്ലാ കമ്മിറ്റി അംഗം കുസുമം സതീഷ് ഉദ്ഘാടനം ചെയ്തു. പാർട്ടിയുടെ മുതിർന്ന സഖാവ് തങ്കം ചിന്നസ്വാമി പതാക ഉയർത്തി. തുടർന്ന് പുഷ്പാർച്ചന നടത്തി. സഖാവ് ശ്രീദേവി ഗിരീഷ് രക്തസാക്ഷി പ്രമേയം അവതരിപ്പിച്ചു. ഗീതു സുനിൽ അനുശോചന പ്രമേയം അവതരിപ്പിച്ചു. അജിമോൾ റിപോർട്ട് അവതരിപ്പിച്ചു. ബ്രാഞ്ച് സെക്രട്ടറിയായി ഗീതു സുനിൽ , അസി. സെക്രട്ടറിയായി രമ്യാ ഷിബുവിനേയും തിരഞ്ഞെടുത്തു. അഭിവാദ്യങ്ങൾ അർപ്പിച്ച് LC സെക്രട്ടറി സനീഷ് ചന്ദ്രൻ , ധർമ്മരാജൻ, സുനീഷ് , P M ജോയ്, അമ്മിണി ,പൊന്നമ്മ സുശീലൻ തുടങ്ങിയവർ പങ്കെടുത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow