വേദനരഹിതമായി വിയര്‍പ്പ് തുളളികളില്‍ നിന്നും രോഗനിര്‍ണ്ണയം നടത്താനുളള ടെക്നോളജി വികസിപ്പിച്ചതിന് ഗവേഷക വിദ്യാര്‍ത്ഥിക്ക് രസതന്ത്ര പുരസ്കരം.
മനുഷ്യശരീരത്തില്‍ വേദനയേല്‍ക്കാതെ തന്നെ വിയര്‍പ്പ് തുളളികളില്‍ നിന്നും രോഗം കണ്ടെത്താന്‍ കഴിയുന്ന ഗവേഷണത്തിനാണ് ജയകൃഷ്ണനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അനലിറ്റിക്കല്‍ കെമിസ്ട്രി എന്ന രസതന്ത്ര വിഭാഗത്തിലായിരുന്നു ഗവേഷണം. വിയര്‍പ്പ് തുളളികളില്‍ നിന്നും രോഗനിര്‍ണ്ണയം സാധ്യമാക്കുന്ന നാനോ ബയോ സെന്‍സര്‍ എന്ന ടെക്നോളജിയാണ് ജയകൃഷ്ണന്‍ വികസിപ്പിച്ചെടുത്തത്. തായ് വാനിലെ ഏറ്റവും വലിയ സയന്‍സ് കോണ്‍ഫറന്‍സായ കെമിസ്ടി നാഷണല്‍ മീറ്റിംഗ് സിഎന്‍എം ല്‍ വെച്ചായിരുന്നു ജയകൃഷ്ണന് പുരസ്കാരം കെെമാറിയത്. തംചങ് സര്‍വ്വകലാശാലയില്‍ വെച്ചായിരുന്നു മീറ്റിംഗ്. പ്രശസ്തി പത്രവും ക്യാഷ് അവാര്‍ഡുമാണ് ജയകൃഷ്ണന് ലഭിക്കുകയുണ്ടായത്. ജയകൃഷ്ണന്‍ ഇപ്പോള്‍ തായ് വാനിലുളള അക്കാഡമിയ സിനിയാ എന്ന ഗവേഷക സ്ഥാപനത്തില്‍ പ്രൊഫ ബ്രൂസിന്‍റെ കൂടെ പോസ്റ്റ് ഡോക്ടറല്‍ റിസേര്‍ച്ചറായി ജോലിചെയ്യുകയാണ്.
What's Your Reaction?