എൽ ഡി ആർ എഫ് അദാലത്ത് - പത്ത് ഗുണഭോക്താക്കൾക്ക് വായ്പാ ബാധ്യത ഒഴിവാക്കി
കേരള സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ജില്ലാ ഓഫീസിന്റെ നേതൃത്വത്തിൽ ഇടുക്കി ജില്ലയിലെ ഗുണഭോക്താക്കൾക്ക് വേണ്ടി എൽ ഡി ആർ എഫ് അദാലത്ത് സംഘടിപ്പിച്ചു. കെ എസ് ബി സി ഡി സി ചെയർമാൻ അഡ്വ. കെ.പ്രസാദ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. പി പി. ബൈജു ,എസ് പുഷ്പലത, കമ്പനി സെക്രട്ടറി എസ് .സുജിത്ത് എന്നിവർ പങ്കെടുത്തു. അദാലത്തിൽ പത്ത് ഗുണഭോക്താക്കൾക്ക് 810731 രൂപയുടെ വായ്പാ ബാധ്യത ഒഴിവാക്കി കൊടുത്തു.
What's Your Reaction?