അടിസ്ഥാന രേഖകൾ അനുവദിക്കുന്നതിനായി ക്യാമ്പ്

Jan 18, 2025 - 18:46
 0  52
അടിസ്ഥാന രേഖകൾ  അനുവദിക്കുന്നതിനായി ക്യാമ്പ്

പട്ടികവർഗ വിഭാഗങ്ങൾക്ക് അടിസ്ഥാന രേഖകൾ വിതരണം ചെയ്യുന്നതിനായി ഇടുക്കി സംയോജിത പട്ടികവർഗ വികസന പദ്ധതിയുടെ പരിധിയിൽ സംഘടിപ്പിക്കുന്ന എ.ബി.സി.ഡി ക്യാമ്പുകൾക്ക് ഇന്ന് തുടക്കം. 
ജനുവരി 18 മുതൽ ഫെബ്രുവരി 2 വരെ  11 ക്യാമ്പുകളാണ് നടത്തുക.
തൊടുപുഴ, ഇടുക്കി, പീരുമേട്, ഉടുമ്പൻചോല താലൂക്കുകളിലാണ് ക്യാമ്പുകൾ നടത്തുന്നത്. ആധാർ കാർഡ്, ബാങ്ക് അക്കൗണ്ട്, വോട്ടർ ഐ.ഡി. കാർഡ്, ജനന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് എന്നിവ അനുവദിക്കൽ, ആരോഗ്യ ഇൻഷുറൻസ് പുതുക്കൽ എന്നീ സേവനങ്ങളാണ് ക്യാമ്പിൽ ലഭ്യമാകുക. വിവിധ വകുപ്പുകളും അതാത് തദ്ദേശസ്വയംഭരണ സ്ഥാപനവും ചേർന്നാണ്
 ക്യാമ്പുകൾ സംഘടിപ്പിക്കുന്നത്. ഈ രേഖകൾ ഇനിയും ലഭ്യമാകാത്ത പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് കൈവശമുള്ള രേഖകൾ സഹിതം ക്യാമ്പുകളിലെത്തി അടിസ്ഥാന രേഖകൾ കൈപ്പറ്റാവുന്നതാണ്.

 ക്യാമ്പിൽ വിതരണം ചെയ്യുന്ന രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുന്നതിനുള്ള സൗകര്യവും ഗുണഭോക്താക്കൾക്ക് ക്യാമ്പിൽ ലഭ്യമാക്കുന്നതാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു.


ക്യാമ്പുകൾ -  തീയ്യതി , പഞ്ചായത്ത്, സ്ഥലം എന്ന ക്രമത്തിൽ :

ജനുവരി 18 - വണ്ണപ്പുറം ഗ്രാമപഞ്ചായത്ത്: കുടുംബശ്രീ ഹാൾ വണ്ണപ്പുറം,  കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത്: അപ്പൂസ് ഹാൾ, കട്ടപ്പന ടി.ഇ.ഒ. പരിധിയിലുള്ള ഉപ്പുതറ പഞ്ചായത്ത്:   ഉപ്പുതറ പഞ്ചായത്ത് ഹാൾ.


ജനുവരി 19 - വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്: മണിയാറൻ കുടി ഗവ. ഹൈസ്കൂൾ.
 

ജനുവരി 25 -പൂമാല ടി.ഇ.ഒ. പരിധിയിൽ വെള്ളിയാമറ്റം പഞ്ചായത്ത് : സെന്റ് ജോസഫ് എൽ.പി. സ്കൂൾ പന്നിമറ്റം. അയ്യപ്പൻകോവിൽ, കാഞ്ചിയാർ പഞ്ചായത്തുകൾ, കട്ടപ്പന നഗരസഭ : പള്ളിക്കവല കമ്യൂണിറ്റി ഹാൾ, 
പീരുമേട് ടി.ഇ.ഒ പരിധിയിൽ വണ്ടിപ്പെരിയാർ ഗ്രാമപ്പഞ്ചായത്ത്: ഗ്രാമപഞ്ചായത്ത് ഹാൾ വണ്ടിപ്പെരിയാർ, അറക്കുളം ഗ്രാമപഞ്ചായത്ത്:  കമ്യൂണിറ്റി ഹാൾ അറക്കുളം.


ജനുവരി 26 - ഉടുമ്പന്നൂർ പഞ്ചായത്ത്:
ഗവ. ട്രൈബൽ ഹയർ സെക്കണ്ടറി സ്കൂൾ പെരിങ്ങശ്ശേരി, ഉടുമ്പൻചോല പരിധിയിലെ ഇരട്ടയാർ, പാമ്പാടുംപാറ, വണ്ടൻമേട് ,ചക്കുപള്ളം, കരുണാപുരം, നെടുങ്കണ്ടം,
സേനാപതി, രാജകുമാരി, രാജാക്കാട് പഞ്ചായത്തുകൾ : നെടുങ്കണ്ടം മിനി സിവിൽ സ്റ്റേഷൻ. 


ഫെബ്രുവരി 2 - പൂമാല ടി.ഇ.ഒയുടെ പരിധിയിലെ കുടയത്തൂർ പഞ്ചായത്ത് :  കുടയത്തൂർ ഗ്രാമപ്പഞ്ചായത്ത് ഹാൾ

What's Your Reaction?

like

dislike

love

funny

angry

sad

wow