ബോബി ചെമ്മണൂരിന് ജാമ്യം
കൊച്ചി: നടി ഹണി റോസിനെതിരേ അശ്ലീല പരാമർശ കേസില്‍ പ്രതിയായ ബോബി ചെമ്മണൂരിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ബെഞ്ചാണ് ബോബിയുടെ ജാമ്യഹര്‍ജി പരിഗണിച്ചത് . സര്‍ക്കാര്‍ പക്ഷേ ഇതിനെ എതിര്‍ത്തു. പ്രതി നടിയെ തുടര്‍ച്ചയായി അപമാനിച്ചെന്നും നിരന്തരം അശ്ലീലപരാമര്‍ശം നടത്തിയെന്നും സർക്കാർ അഭിഭാഷകൻ വാദിച്ചു. സമൂഹത്തിന് ഒരു സന്ദേശമാക്കണം ഇതെന്നും ജാമ്യം നല്‍കരുതെന്നും വാദിച്ചു. അതേസമയം പ്രതി റിമാന്‍ഡിലായപ്പോള്‍ തന്നെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞെന്നായിരുന്നു കോടതിയുടെ മറുപടി.
What's Your Reaction?