തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് മരണം; നിരവധി പേർക്ക് പരിക്ക്
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് ആറ് പേർ മരിച്ചു. വൈകുണ്ഠ ഏകാദശി കൂപ്പൺ വിതരണത്തിനിടെയാണ് അപകടമുണ്ടായത്.
മരിച്ചവരിൽ മൂന്നു പേർ സ്ത്രീകളാണ്. സേലം സ്വദേശി മല്ലികയാണ് മരിച്ചവരിൽ ഒരാള്‍. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കൂപ്പൺ വിതരണ കൗണ്ടറിനു മുന്നിലേക്ക് ആളുകൾ തള്ളിക്കയറിയതാണ് അപകടത്തിനു കാരണമായത്. സ്ഥലത്തെ സാഹചര്യം നിയന്ത്രണവിധേയമായിട്ടില്ല.
തിരക്കിൽ പെട്ട് ആളുകള്‍ സ്ഥലത്ത് നിന്ന് പരിഭ്രാന്തരായി ഓടുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. ദക്ഷിണേന്ത്യയിലെ എറ്റവും വലിയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ തിരുപ്പതി ക്ഷേത്രത്തിൽ തിരക്കേറിയ സമയത്താണ് ഇത്തരമൊരു അപകടമുണ്ടായത്.
What's Your Reaction?